വൈറ്റ് ഹ്യൂമര്‍
by abhayan payyanur
"വെറുതെ ഇരുന്നാലോചിച്ചാല്‍ എല്ലാം ശരിയാകുമോ ?"
"അറിയില്ല. അല്ല എന്താണിപ്പോ ശരിയാക്കേണ്ടത്?"
"സ്ട്രെസ്സ് ഇല്ലാതാക്കണം."
"എന്ന്വച്ചാ ?"
"അതായാതുത്തമാ, മനസ്സിന്റെ ഉള്ളില്‍ എല്ലാത്തിനെയും ചുറ്റി വരിഞ്ഞു കെട്ടിയപോലെയുള്ള ഒരവസ്ഥ."
"ആ കെട്ടങ്ങു മുറിച്ചു കളയണം പിള്ളേച്ചാ... പിന്നല്ലാ !"
"എടൊ അതെങ്ങനെ ആണെന്നാണ് അറിഞ്ഞു കൂടാത്തത് ?"
"ഓഹ് !"
"എന്താ തനിക്കറിയോ?"
"എനിക്കറിയില്ല. പക്ഷെ നമുക്ക് ആലോചിക്കാം."
"ആലോചിച്ചാല്‍ സോള്‍വ് ആകുമോ ?"
"അതറിയില്ല !"
"താന്‍ പോടോ ! "
"പിള്ളേച്ചാ. തുറന്നു പറയുന്നത് കൊണ്ടൊന്നും വിചാരിക്കരുത്."
"ആഹ്..ഇല്ല താന്‍ പറ."
"പിള്ളേച്ചന് ഇപ്പൊ വല്ലാതെ സ്ട്രെസ്സ്ഡാണ്!"
