ഈ ജീവിതം എത്ര സുന്ദരമാണ്
by abhayan payyanur
ഈ ജീവിതം എത്ര സുന്ദരമാണ്. ഡെഡ്
ലൈനുകളും റുട്ടീന്‍ ജോലികളുമാണതിനെയൊരു തടവറയാക്കി മാറ്റുന്നത്. സ്വന്തം മനസ്സിന്റെ
ചിന്തകളെ ഒരു കോമ്പ്രമൈസുമില്ലാതെ പിന്തുടരാന്‍ പറ്റുന്നവര്‍ എത്ര ഭാഗ്യവാന്മാര്‍
ആണ്.
റെസ്പോണ്‍സിബിളിറ്റി എന്നാ വാക്കിനെയൊക്കെ സദാചാരം പോലുള്ള വാക്കുകളുടെ
തൊഴുത്തില്‍ കെട്ടേണ്ടതാണ്. സ്വന്തം ജീവിതം ആസ്വദിക്കാന്‍ പറ്റാത്തവര്‍
മറ്റുള്ളവരെ കൂടി ട്രാപ്പില്‍ ആക്കാന്‍ ഉപയോഗിക്കുന്ന ഒരു വാക്ക്. തടവറകള്‍ ആണ്
ചുറ്റും. ജോലി, അത്, ഇത്, കോപ്പ്...
ചുറ്റുമുള്ള ഈ തടവറകള്‍ക്ക് മീതെ
നാമോരോരുത്തരും ഓരോ സ്വര്‍ഗ്ഗം വീതം പണിയുക. പറ്റുമെങ്കില്‍ മറ്റുള്ളവര്‍ക്ക് ഫ്രീ
എന്‍ട്രിയും നല്‍കുക.
