Gomorrah

by




ഗോട്ഫാതര്പോലെയുള്ള മാഫിയ മൂവികളില്കാല്പനികതയ്ക്ക് വലിയ സ്ഥാനമുണ്ട്. നായകന്മാര്ചെയ്യുനത് പലതും അണ്ലോഫുള്ആക്ടിവിടികള്ആണെങ്കിലും അതിനെ ന്യായീകരിക്കാനോ ഇഗ്നോര്ചെയ്യാനോ നമ്മളെ അത് ചെറുതായെങ്കിലും പ്രേരിപ്പിക്കുന്നു. ഒരിക്കല്പോലും ഡോണ്കോര്ലിയോനിയെ വെറും ഒരു കള്ളക്കടത്തുകാരന്ആയോ കൊലപാതകി ആയോ സങ്കല്പ്പിക്കുവാന്നമ്മെ മൂവി മേക്കിംഗ് അനുവദിക്കുന്നില്ല. ഇങ്ങനെയുള്ള റൊമാന്റിസൈസെഷനും ഗ്ലോരിഫിക്കെഷനും ഒഴിവാക്കി യഥാര്ത്ഥ അധോലോകത്തെ പരിചയപെടുത്തിതരുകയാണ്ഗോമ്മാറാ എന്നാ ഇറ്റാലിയന്സിനിമ.
 
മാഫിയ സംഘത്തില്ചേരാന്താത്പര്യം പ്രകടിപ്പിക്കുന്ന ടോട്ടോ എന്ന കൌമാരപ്രായക്കാരന്, മാഫിയക്ക് വേണ്ടി ചേരികളില്പണം പിരിവു നടത്തുന്ന ഡോണ്ചീറോ എന്ന മിഡില്മാന്, നഗരത്തെ മുഴുവന്തങ്ങളുടെ കണ്ട്രോളില്ആക്കണമെന്ന് ദിവാസ്വപ്നം കണ്ടു നടക്കുന്ന സ്കാര്ഫെസിലെ അല്പാചിനോയുടെ കഥാപാത്രത്തെ ആരാധിക്കുന്ന മാര്ക്കൊയും സിറോയും, താന്ജോലി ചെയ്യുന്ന മാഫിയകളാല്ഫണ്ട്ചെയ്യപെടുന്ന കമ്പനിയുടെ എതിരാളികളായ ചൈനീസ് കമ്പനിയുടെ തൊഴിലാളികള്ക്ക് രഹസ്യമായി സ്കില്ട്രെയിനിംഗ് കൊടുക്കുന്ന  പാസ്കെലെ എന്ന തുന്നല്ക്കാരന്, വിഷാംശം ഉള്ള വ്യവസായ ശാലകളില്നിന്നും ഹോസ്പിറ്റലുകളില്നിന്നും  വരുന്ന മാലിന്യങ്ങള്മാഫിയയുടെ സഹായത്തോടെ പരിസ്ഥിതിക്ക് ഹിതകരമല്ലാത്ത വിധം ക്വാറികളിലും, കടം കേറി നില്ക്കുന്ന കൃഷിക്കാരുടെ പാടങ്ങളിലും നിക്ഷേപിക്കുവാന്ഒത്താശ ചെയ്തുകൊടുക്കുന്ന ഫ്രാങ്കോ ...ഇവരുടെയൊക്കെ ജീവിതങ്ങളിലൂടെ അധോലോകം എങ്ങനെ ഒപെരെറ്റ് ചെയ്യുന്നു എന്ന് കാണിച്ചു തരുന്നു. 

കഥയെഴുതിയ സാവിയാനോ എന്നാ എഴുത്തുകാരന്ഇപ്പോള്പോലീസ് പ്രൊട്ടെക്ഷനില്ഒളിവില്കഴിയുകയാണ് എന്നത് തന്നെയാണ് മൂവി എത്രത്തോളം സത്യസന്ധം ആണ് എന്നതിന് തെളിവ്. ക്ലൈമാക്സ്ഒക്കെ ക്ഒരു പരിധിവരെ പ്രെടിക്ടബിള്അല്ലെ, കുറച്ചു കൂടി ഡ്രാമാറ്റിക് ആക്കാമായിരുന്നില്ലേ, ഇതൊരു സിനിമയല്ലേ എന്നൊക്കെ ഉള്ള ചോദ്യങ്ങള്നമ്മുടെ മനസ്സില്പൊട്ടി മുളക്കുമ്പോള്എന്ഡ് ക്രെഡിറ്റ്സിന് മുന്പ് സംവിധായകന്കുറച്ചു കൂടി ഫാക്ട്സ് തരുന്നു. 

മൂന്നു ദിവസം കൂടുമ്പോള്ഇറ്റലിയിലെ നേപ്പിള്സ് തെരുവുകളില്ഒരാള്വീതം നമ്മള്ആരാധിക്കുന്ന അധോലോകങ്ങളാല്വധിക്കപെടുന്നു...ഒരു വര്ഷത്തില് 500 ബില്യണിനു മേല്മയക്കു മരുന്ന് കച്ചവടം നടക്കുന്നു നേപ്പിള്സ് സിറ്റിയിലെ തെരുവുകളില്മാത്രം.. പണം പിന്നീട് ലീഗല്ആയിട്ടുള്ള മറ്റു പല സദ്പ്രവര്ത്തികളില്നിക്ഷേപിക്കപെടുന്നു..ഉദാഹരണത്തിന് ഭീകരാക്രമണത്തില്തകര്ക്കപെട്ട അമേരിക്കയിലെ ട്വിന്ടവര്പുനര്നിര്മാണത്തിന് ഒക്കെ ..

 അതായത് ഇത് വരെ മാഫിയകള്ക്ക് സിനിമകളില്കൊടുത്ത ഗ്ലോരിഫിക്കെഷന്തന്നെ ആവശ്യത്തില്കൂടുതലാണെന്നും ഇനി മൂവിയിലും അത് ചെയ്യേണ്ട  ആവശ്യമിലെന്നും !!!