പാഷന്‍

by




നോക്കൂ ..പലരും കുറ്റം പറയും ദിവാ സ്വപ്നം കാണും. സ്വന്തം ജോലി അതീവ ബോര്ആണെന്നും പാഷന്ഉള്ള വല്ല ജോലിക്കും പോയാല്മതിയായിരുന്നു എന്നുമൊക്കെ. പാഷന്ഉള്ള ജോലി എന്ന് വച്ചാല്മിക്കവാറും അത് സില് , മൂസിക്ക്, ഫോട്ടം പിടിത്തം, കഥ, കവിത എഴുത്ത് അങ്ങനെ അങ്ങനെ


എല്ലാവരും കലയിലേക്ക് തിരിഞ്ഞാല്പിന്നെ ആര് കൃഷി ചെയ്യും, ആര് പല ചരക്കുകടയില്ജോലിക്ക് നില്ക്കും, ആര് ബാങ്കിലും മറ്റു സര്ക്കാര്സ്ഥാപനങ്ങളില്ക്ലെറിക്കല്ജോലി ചെയ്യും ? അപ്പൊ ജോലിയൊക്കെ ചെയ്യുന്നവര്പാഷന്ഫോളോ ചെയ്യാന്പറ്റാതെ പരാചയപെട്ടവര്ആണോ അതോ പാഷന്ഇല്ലാതെ ജനിക്കപെട്ടവരോ ? പാഷന്‍, ക്രിയേറ്റിവിറ്റി എന്നിവ ഇല്ലാത്തവര്‍ ആണ് ഇവര്‍ എന്ന് മാത്രം പറയരുത്. 


ഇതിനുത്തരം എനിക്കറിയില്ല. പക്ഷെ പാഷന്ലെസ്സ് ജനതയുടെ സേവനങ്ങള്എല്ലാം അനുഭവിച്ച് അവരുടെ ജോലിയെ അത്ര നല്ലതല്ലായി കാണുന്ന പാഷനേറ്റ്ജനതയോട്  എന്തോ അത്ര യോജിക്കാന്കഴിയുന്നില്ല. ഇനി ക്ലെറിക്കല്ജോലികള്അത്ര ബോര്ആണെങ്കില്നിര്ബന്ധിത പട്ടാള സേവനം പോലെ എല്ലാവര്ക്കും അത് ബാധകം ആക്കേണ്ടിയിരിക്കുന്നു. താത്പര്യമുള്ളവര്ക്ക് അത് കഴിഞ്ഞു തുടരാനുള്ള ഒരു ഒപ്ഷന്കൂടി വയ്ക്കാം.  


കഴിഞ്ഞു കൂടാന്‍ ഉള്ള ഒരു ഉപാധിയായി ജോലിയെ സമീപിക്കുന്ന ലക്ഷോപലക്ഷം ആളുകള്‍ക്ക് ഈ ക്രിയെറ്റിവിറ്റി പാഷന്‍ പരിപാടികള്‍ പണ്ടേ ഒഴിവാക്കിയ ലക്ഷുറി മാത്രമാണ്. അതിനര്‍ത്ഥം അവര്‍ക്കതിനുള്ള കഴിവ് ഇല്ല എന്നല്ല. അവര്‍ക്ക് ആ വഴി തിരഞ്ഞെടുക്കുവാന്‍ നിര്‍വാഹമില്ല. 


എല്ലാം കൂടെ അവസാനം എത്തി ചേരുന്നത് കല, ക്രിയേറ്റിവിറ്റി, പാഷന്‍ എന്നിവ പലപ്പോഴും ഒരു പരിധി വരെ ഇക്കണോമിക്കലി വെല്‍ ഓഫ്‌ ആയ ആള്‍ക്കാര്‍ക്ക് മാത്രം ഫോളോ ചെയ്യാന്‍ പറ്റുന്ന ഒരു പരിപാടി തന്നെ ആണെന്നാണ്‌. മറ്റു വിഭാഗത്തില്‍ നിന്നുള്ള ആള്‍ക്കാര്‍ തീരെ ഇല്ല എന്നല്ല , കുറവാണ് പക്ഷെ താരതമ്യേന. അവര്‍ക്ക് ഉയരാന്‍ ഇമ്പ്രൂവ് ചെയ്യാന്‍ ഒരു പാട് പരിമിതികള്‍ ഉണ്ട് താനും.