ഒരു മുനി ആയിരുന്നെങ്കില്‍
by abhayan payyanur
പുരാണ കഥകളിലെ ഏതെങ്കിലും ഒരു മുനി ആയിരുന്നെങ്കില്‍..
വിശക്കുമ്പോള്‍ ഏതെങ്കിലും വീട്ടില്‍ കേറി ഫുഡ് അടിക്കാം. വേണ്ടത്ര കഴിച്ചു
കഴിഞ്ഞാല്‍ പിന്നെ പാചകത്തിനെ കുറ്റം പറയാം. പായസത്തിന് മധുരം പോരാ... ബജ്ജിയില്‍
ഉപ്പു പോരാ...
വേണമെങ്കില്‍ പാചകക്കാരനെ ശപിച്ചു ഒരു ലിമിറ്റഡ് കാലയളവിലേക്ക് വല്ല
കല്ലോ മരമോ ആക്കി മാറ്റാം.
അങ്ങനെ എത്രയെത്ര കല്ലുകള്‍, എത്രയെത്ര മരങ്ങള്‍...സ്ട്രെയ്ന്ജ്
വേള്‍ഡ്...ബ്യൂട്ടിഫുള്‍ പീപ്പിള്‍..
