ഒരു ഊള നോസ്ടാല്ജിയ കഥ

by





ഓര്മ വരുന്നത് ഒരു ട്രെയിന്യാത്രയാണ്. മംഗലാപുരത്ത് നിന്നും പയ്യന്നൂര്ക്കുള്ള വൈകീട്ടത്തെ ട്രെയിനില്തിരക്കില്ലാത്ത ഒരു കമ്പാര്ട്ട്മെന്റിന്റെ സൈഡ് സീറ്റില്കാലു നീട്ടി പുറം കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്ന്‍...അതും കഴിഞ്ഞ ആറു മാസത്തിനിടയില്നാട്ടിലേക്കുള്ള ആദ്യത്തെ വരവാകുമ്പോ..പതിനാലു രൂപയുടെ ഡാറ്റ പാക്ക് കൊണ്ട് യു ട്യൂബില്റിപ്ലേ അടിച്ചു കൊണ്ട് ഇഷ്ടപെട്ട ഏതോ ഒരു  പാട്ടും കേട്ട്...എല്ലാം കൂടി അടിപൊളി ..  

ഇളം ഓറഞ്ച് നിറമുള്ള ആകാശം..മങ്ങി തുടങ്ങിയ വെളിച്ചം..വഴിയിലുടനീളം പൂത്ത് നില്ക്കുന്ന പിങ്ക് നിറമുള്ള പൂക്കളുള്ള ഏതോ മരങ്ങള്‍.. ഗ്രൌണ്ടുകളിലും  പാടങ്ങളിലും ഫുട്ബോള്കളിക്കുന്ന പിള്ളേര്‍..പിന്നെ പുഴ, തോട്, തെങ്ങിന്തോപ്പ്, അത്, ഇത്  ..അങ്ങനെ നോസ്ടാല്ജിയ വാരി കോരി ഒഴിച്ച് വച്ച ഒരു സെറ്റപ്പ്.. 

നോസ്ടല്ജിയ പാപമാണെന്നു അറിയാം. എന്നാലും കെടക്കട്ടെ. വെറും നൂറ്റി ഇരുപത് രൂപക്ക് കിട്ടിയ ഒരനുഭവല്ലേ..