ഗഫൂറുമാര്‍
by abhayan payyanur
ഒരു മുംബൈക്കാരന്‍ സുഹൃത്തിന്റെ വീട്ടില്‍
നിന്നും കഴിച്ച മീന്‍ കറിക്കും നാട്ടിലെ മീന്‍ കറിക്കും ഒരേ ടേസ്റ്റ്. തേങ്ങയൊക്കെ
നന്നായി അരച്ച് ചേര്‍ത്ത. ബനാന ചിപ്സിന്റെ
കാര്യവും അങ്ങനെ തന്നെ.
ഇനി ഈ മുംബൈക്കാരുടെ
പൂര്‍വികരോ മറ്റോ ആണോ മലയാളികള്‍ ? അല്ലെങ്ങില്‍ വ്യാപകമായ ഒരു കേരള ടു മുംബൈ
കുടിയേറ്റം എപ്പോഴോ ഉണ്ടായിട്ടുണ്ട്. പാചക രീതികളില്‍ ഇത്രയധികം സാമ്യം പിന്നെ
എങ്ങനെ ഉണ്ടാകാനാണ് ?
എങ്ങനെ ആയിരിക്കും അവര്‍ കേരളത്തില്‍ നിന്നും മുംബൈയിലേക്ക് കുടിയേറി പാര്‍ത്തത് ? കൊങ്കണ്‍ റെയില്‍ വഴി
ആയിരിക്കില്ല. അതിനെക്കാളും മുന്പ് സംഭവിച്ചിട്ടുണ്ടായിരിക്കണം.
ഇനി വല്ല കോഴിക്കോട്
ടു ദുബായ് കപ്പലുകള്‍ മുംബൈ കടപ്പുറം വഴി തിരിച്ചു വിട്ടിരുന്നോ ആരെങ്ങിലും പണ്ട്.
ഗഫൂറുമാര്‍ പണ്ട് മുതലേ ഉണ്ടായിരിക്കണം കേരളത്തില്‍.
