സംഭവ ബഹുലം ഈ ജീവിതം

by


എന്തെങ്കിലും സംഭവിക്കുക അല്ലെങ്കില്‍ സംഭവിപ്പിക്കുക എന്നത് ഒരു അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു. അനുഭവങ്ങള്‍ ഇല്ലായ്മ ഒന്നിനും കൊള്ളാത്തവനെന്നും ഒന്നും ചെയ്യാത്തവനെന്നും സ്വയം തോന്നിപ്പിച്ചു കൊണ്ടേയിരിക്കുന്നു.  അനുഭവങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കണo. കഴിവതും വ്യത്യസ്തമായത്.

കസോളില്‍ പോകണം...നേപ്പിള്‍സില്‍ പോകണം..ഫ്ലോരെന്സില്‍ പോകണം..പാരിസില്‍ പോകണം...ബര്സലോനയില്‍ പോകണം. മെസ്സിയുടെ കളി കാണണം..ബള്‍ഗേറിയയില്‍ പോകണം...ബെര്‍ബടോവിനു സലാം പറയണം..മാഞ്ചസ്റെരില്‍ ഫെര്‍ഗൂസന്‍ മൂപ്പരെ ടീമില്‍ നിന്നും തഴഞ്ഞതില്‍ അതിയായ അമര്‍ഷം ഉണ്ട് എന്നറിയിക്കണം. പിന്നെ റഷ്യയുടെ ചുറ്റുവട്ടമുള്ള കുറെ ക്കിസ്താന്‍ രാജ്യങ്ങളില്‍ പോകണം...

ഇത്രയും കഴിഞ്ഞു  കുറച്ചു കാലം നാട്ടില്‍ വിശ്രമിക്കണം. ഇക്കണ്ട യാത്രകളിലെ  അനുഭവങ്ങള്‍ ചെറിയ ചെറിയ എപിഡോസുകള്‍ ആക്കി പറഞ്ഞു നാട്ടുകാരെ വിസ്മയിപ്പിക്കണം. ഇതൊക്കെ വെറും തള്ള് ആണെന്ന് പറഞ്ഞു അവര്‍ അടുത്ത പ്രധാന മന്ത്രി ആക്കുനതിനു മുന്പ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് അടുത്ത യാത്ര..അങ്ങനെ അങ്ങനെ ....