അടക്കിപിടിച്ച പ്രണയങ്ങള്‍
by abhayan payyanur
എട്ടാം ക്ലാസ്സില്‍ തുടങ്ങിയതാണ് പ്രേമം അടക്കിപിടിച്ചിരിക്കാന്‍. നമ്മള്‍ എത്ര ലോക്കല്‍ ആയാലും മനുഷ്യന്‍ അല്ലപ്പാ..നമ്മക്കും ഉണ്ടാവൂല്ലേ.. :(
റോസ് ലേഡി ബേഡ് സൈക്കിളില്‍
വീടിനു മുന്നിലൂടെ പോയിരുന്ന ബോയ് കട്ട് ഹെയര്‍ സ്റ്റയില്‍ ഉള്ള സുമുഖയും സര്‍വ്വോപരി
സ്മാര്ട്ടുമായ സെന്റ് മേരിസ് സ്കൂളിലെ കുട്ടിയോട് ആയിരുന്നു ആദ്യം.
ആവശ്യത്തിലധികം പ്രേമം ഉണ്ടായിരുന്നു എന്നതിന് തെളിവ് ആണ് ഒന്‍പതാം ക്ലാസ്സിലെ ഓണപരീക്ഷയുടെ
എന്റെ മാര്‍ക്ക് ലിസ്റ്റ്. അങ്ങനെ ഗത്യന്തരമില്ലാതെ അവള്‍ പോലുമറിയാതെ എന്റെ രണ്ടു
വര്‍ഷത്തെ പ്രണയം അവിടെ അവസാനിപ്പിക്കേണ്ടി വന്നു.
പിന്നെ കാമമോ പ്രേമമോ എന്ന്
തിരിച്ചറിയാന്‍ കഴിയാത്ത ഒരു പാട് മ്ലേച്ച അഭിനിവേശങ്ങള്‍..മടുപ്പ് വന്നപ്പോ ആത്മാര്‍ഥമായ
ഫ്രണ്ട്ഷിപ്പ് ട്രൈ ചെയ്തു.. പിന്നെ ആത്മാര്തമായ സ്നേഹം. അങ്ങനെ അങ്ങനെ ഒരിക്കലും
പിടിതരാത്ത ഒരു ഉമ്മച്ചികുട്ടിയില്‍ എത്തി നില്‍ക്കുന്നു ഇപ്പൊ.
ഈ കഥകളിലെ എല്ലാം നായകന്‍
ഞാന്‍ ആണ്. ഇതിന്റെ എല്ലാം കഥയും തിരക്കഥയും സംവിധാനവും ഞാന്‍ തന്നെ. അത് കൂടാതെ ഈ
കഥകളിലെ ഒരു നായികയ്ക്കും ഒരു പ്രണയ കൊമ്പെടീഷന്‍ അവിടെ നടന്നിരുന്നു എന്നും അതില്‍
ഞാന്‍ തോല്‍വി സമ്മതിച്ചു ഒഴിവായിരുന്നെന്നും ഉള്ളതിനെക്കുറിച്ചു ഒരു ക്ലൂ പോലും
കൊടുക്കാതെയാണ് ഓരോ കഥയും ഞാന്‍ അവസാനിപ്പിക്കാറുള്ളത്. അവിടെയാണ് ഞാന്‍ ഒരു
വിജയി ആകുന്നത് (ഉള്ളില്‍ സങ്കടണ്ട്ട്ടോ !!).
