ആറാം തമ്പുരാന്‍
by abhayan payyanur
ആറാം തമ്പുരാനില്‍
കൊളപ്പുള്ളി അപ്പന്‍ മോഹന്‍ലാലിനോട് ആരാണ് നീ
എന്ന് ചോദിക്കുന്ന പോലെ എന്നോട് ചോദിച്ചിരുന്നെങ്ങില്‍ ഞാന്‍ പറയുമായിരുന്നു.
“ തീരുമാനങ്ങള്‍ എടുക്കേണ്ട പക്വത (ഗട്സ്) വരാന്‍ അല്പം വൈകി പോയ, ആ ഗ്യാപ്പില്‍ ഒരു
ബിടെക്കും എം ടെക്കും
കഴിക്കുകയും പി എച് ടിക്ക് തലവെക്കുകയും
ചെയ്ത ഒരു ഹതഭാഗ്യന്‍.”
ഇത് കേള്‍ക്കുന്ന പാടെ മനസ്സലിഞ്ഞു മൂപ്പര്‍ തിരുവാഭരണങ്ങള്‍ അപ്പൊ തന്നെ പെട്ടിയിലാക്കി
കയ്യില്‍ തരുക മാത്രമല്ല , ഉത്സവത്തിന്റെ
ഭാഗമായുള്ള ഗാനമേള കൂടി സ്പോണ്‍സര്‍ ചെയ്തേനെ എന്നാണ് എന്റെ ഒരിത്.
