ബാര്‍ബര്‍ ഷോപ്പിലെ വൃദ്ധന്‍

by




വിശന്നിട്ട് വയ്യ.അടുത്തെങ്ങും ഒരു ഹോട്ടല്‍ ഇല്ല . ആകെയുള്ളത് ഒരു ബാര്‍ബര്‍ ഷോപ്പ്. അവിടെ കഴിക്കാന്‍ കേറിയാല്‍ പിന്നെ ജീവിച്ചിരിന്നിട്ട് കാര്യമില്ലല്ലോ !
എന്താപ്പോ ചെയാന്നു അങ്ങനെ ആലോചിച്ചു നില്‍ക്കുമ്പോളാണ് ദൈവ ദൂതനെപ്പോലെ ആ വൃദ്ധന്‍ വന്നത്.

ഞാന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് അദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു. സമാധാനിപ്പിച്ചു കൊണ്ട് അദ്ദേഹം എന്നെയും കൂട്ടി ബാര്‍ബര്‍ ഷോപ്പിലേക്ക് കയറിച്ചെന്നു ഒരോ പ്ലേറ്റ് കട്ടിങ്ങും ഷേവിങ്ങും ഓര്‍ഡര്‍ ചെയ്തു. മിനിട്ടുകള്‍ക്കകം വിഭവങ്ങള്‍ മേശയില്‍ എത്തി. ഇതൊക്കെ കണ്ടു വായും പൊളിച്ചിരുന്ന എന്നോട വൃദ്ധന്‍ പറഞ്ഞു " മടിക്കേണ്ട കുട്ടീ. ധൈര്യമായ്ട്ടു കഴിച്ചോളു.ഇതൊക്കെ തന്നെയാണ് കുറെ കാലമായി എന്റെ ഭക്ഷണം " . ആ വാക്കും വിശപ്പും ഒക്കെ കൂടി ആയപ്പോ പിന്നെ ഒന്നും നോക്കിയില്ല വാരി വലിച്ചങ്ങു തിന്നു. എന്താണെന്നറിയില്ല ഇന്നേവരെ കഴിച്ചതൊന്നും ആ കഴിച്ച കട്ടിങ്ങ്ന്റെയും ഷേവിങ്ങിന്റെയും അത്ര രുചികരമായി തോന്നിയിട്ടില്ല.

ആ സാത്വികനായ വൃദ്ധനെ ആണ് കിണറ്റിലെ തവളകള്‍ ആയ നിങ്ങള്‍ ഇങ്ങനെ താറടിച്ചു കാണിക്കുന്നത്. എപ്പോളാണ് നിങ്ങള്‍ക്ക് ഒക്കെ ഒരു കട്ടിങ്ങും ഷേവിങ്ങും കഴിക്കാന്‍ ഉള്ള ഭാഗ്യം ഉണ്ടാകുക. ഷെയിം ഓണ്‍ യു ഗയ്സ്‌.