നക്ഷത്രങ്ങളില്ലാത്ത ആകാശം

by

'Le sky de no star' by Richard Arischalovsky



നക്ഷത്രങ്ങളില്ലാത്ത ആകാശം. അമൂര്‍ത്ത ചിത്രകലയുടെ  മുടിചൂടാ മന്നന്‍ ആയ  അരിസ്ച്ചലോവ്സ്കിയുടെ മറ്റൊരു മാസ്റ്റര്‍ പീസ്‌ ചിത്രം .   

 നിസ്സഹായതയുടെ അങ്ങേയറ്റത്തെ ഈ ചിത്രം വരച്ചു കാട്ടുന്നു. ഒരു ജോലിയും കൂലിയും ഇല്ലാത്തവന് സമയം കൊല്ലാനുള്ള ചുരുക്കം ചില പരിപാടികള്‍ ആണ് ബീച്ചില്‍ പോയി തിര എണ്ണലും മാനത്ത്‌ നക്ഷത്രങ്ങളെ നോക്കിയിരിക്കലും.  ജോലിയില്ലായ്മയെന്ന വിഷമവും പേറിക്കൊണ്ട്  നക്ഷത്രം എന്നാന്‍ പോയ ഒരു യുവാവിനെ അന്ന് കാത്തിരുന്നത് നക്ഷത്രം ഇല്ലാത്ത ഒരു ആകാശമായിരുന്നു.