Two Days One Night

by




ഓരോ നിമിഷങ്ങളിലും സെയ്ഫ് ആന്‍ഡ്‌ സെല്‍ഫിഷ് തീരുമാനങ്ങള്‍ എടുക്കാന്‍ നമ്മള്‍ പണ്ട് മുതലേ ട്രെയിന്‍ട് ആയിക്കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും ഒന്നിരുത്തി ചിന്തിക്കാന്‍ വീണ്ടും കുറച്ചു കൂടി സമയം തരുകയാണെങ്കില്‍, നമ്മള്‍ ചിലപ്പോള്‍ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ കാണാന്‍ ശ്രമിക്കുകയും തത്ഫലമായി മുന്‍പെടുത്ത സെല്‍ഫിഷ് തീരുമാനങ്ങള്‍ മാറ്റാന്‍ തയ്യാറാകുകയും ചെയ്തുകൂടായ്കയില്ല. അത്തരത്തിലുള്ള ഒരു പാട് മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്നു ഈ സിനിമ. 

തന്നെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന മാനെജ്മെന്റ് തീരുമാനത്തെ അനുകൂലിച്ച സഹജീവനക്കരോടു, തീരുമാനം പുനപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് വീടുവീടാന്തരം കയറിയിറങ്ങുകയാണ് സാന്ദ്ര എന്നാ സ്ത്രീ. ഒടുവില്‍ പരാജയപെടുന്നുന്ടെങ്കിലും ഈ അനുഭവം തന്നെ പൊരുതുവാന്‍ പഠിപ്പിച്ചു എന്നവര്‍ പറയുമ്പോള്‍, വിജയത്തിനും ഒരുപടി മേലെ ഉയര്ത്തപെടുന്നു ആ തോല്‍വി. നല്ലൊരു സിനിമ.