ക്യൂരിയസ് കേസ് ഓഫ് എ മിഡില്‍ ക്ലാസ് സുഖിയന്‍
by abhayan payyanur
സീരിയസ് ആയ എന്തിനെങ്കിലും കുറിച്ച് എഴുതണം എന്നുണ്ട്. എന്തെഴുതും. എന്തെനിനെക്കുറിച്ചെഴുതും? സീരിയസ് ആയി എഴുതാന്‍ ഒരു വിഷയം പോലും കിട്ടുന്നില്ല. അറിയില്ല. എന്തായിരിക്കാം കാരണം. ഞാന്‍ സീരിയസ് അല്ല എന്നതാണോ ? ഇപ്പോഴും ഈ ഇരുപതെട്ടാം വയസ്സിലും കളിച്ചു നടക്കുന്നത് കൊണ്ടാകുമോ ?
ഏയ് ..അത്ര കുട്ടിത്തം ഒന്നും ഇല്ല .
അതോ ഇനി പലര്ക്കും സോള്‍വ് ചെയ്യാന്‍ ബുദ്ധിമുട്ടായ കോമ്പ്ലെക്സ് ആയ ജീവിത പ്രശ്നങ്ങളുടെ കുരുക്ക് വളരെ ലളിതമായി അഴിച്ചെടുത്ത ഒരു അതി ഭീകരനായ മനുഷ്യന് ആണോ ഈ ഞാന്‍?
ഒലക്ക !!
ഒലക്ക !!
അപ്പൊ പിന്നെ ആകെ ഉള്ള ചാന്സ്, കാര്യങ്ങളുടെ സീരിയസ്നെസ്സ് അറിയാമെങ്കിലും ആ യാഥാര്ത്യത്തെ അംഗീകരിച്ചു ഇപ്പൊ വിരാജിച്ചു കൊണ്ടിരിക്കുന്ന സാങ്കല്പിക സ്വര്ഗ്ഗ രാജ്യത്ത് നിന്നും പുറത്തു കടക്കാന്‍ ആഗ്രഹില്ലാത്ത ഒരൊന്നാന്തരം സെല്ഫിഷ് ഹെഡോനിസ്റ്റ്. Conscious Ignorance is a bliss
എന്ന തത്ത്വത്തില്‍ വിശ്വസിക്കുന്ന സുഖ ഭോഗി. അത് മാത്രമാണ് ഞാന്‍.
സത്യം !!!
സത്യം !!!
