പൂങ്കാവനം ജങ്ങ്ഷന്
by abhayan payyanur
പ്രണയം ഓരോ മനുഷ്യമനസ്സിലും സ്വര്‍ഗ്ഗ പൂങ്കാവനമാകുന്ന ഒരു മരീചികയെ സൃഷ്ടിക്കുന്നു. ആ പൂങ്കാവനത്തിലെക്ക് കൈ പിടിച്ചു നയിക്കുന്നവളാണ് പ്രണയിനി. പൂങ്കാവനതിലെക്കുള്ള പാതകള്‍ അതീവ സുന്ദരമാണ്. പൂത്തുലഞ്ഞു നില്ക്കുന്ന പൂമരങ്ങള്‍, നീലത്തടാകം അങ്ങനെ കിണ്ണം കാച്ചിയ കള൪ കാഴ്ചകള്‍.
അങ്ങനെ നടന്നു നടന്നു നിങ്ങള്‍ ഒരു ജങ്ങ്ഷനില്‍ എത്തുന്നു. അവിടെ നിന്ന് പാത രണ്ടായി പിരിയുകയാണ്. അനുഭവസ്ഥര്‍ പറയുന്നത് ജങ്ങ്ഷനില്‍ നിന്ന് ഒരു ചായയും കുടിച്ച് വന്ന വഴിയേ തിരിച്ചു നടക്കണമെന്നാണ് !!!

അഭയ് ..കൊള്ളാം .. :)
മറുപടിഇല്ലാതാക്കൂഹഹഹ ..നന്നായി !!
മറുപടിഇല്ലാതാക്കൂ