ചെറിയ ഭൂമിയും വലിയ ലോകവും
by abhayan payyanur
പതിവ് പോലെ ഭൂമിയിലെ ലൈഫ് ബോറടിച്ചപ്പോ ബഹിരാകാശ സഞ്ചാരി ബാഗും തൂക്കി പുതിയ ഒരു ഗ്രഹത്തിലേക്ക് ഔട്ടിംഗിന് പോയി. ദൂരയാത്രയുടെ ക്ഷീണം തീര്ക്കാനായി ഗ്രഹത്തിലെത്തിയപാടെ ബാഗിലിരുന്ന ബിയര്‍ ബോട്ടില്‍ പൊട്ടിച്ചു.
ഒരു സിപ്പ് എടുത്തപ്പോഴേ മൂപ്പര്ക്ക് ദൂരെ കാണുന്ന ഭൂമി ചെറുതായി തിരിയുന്നത് പോലെ തോന്നി. സാധാരണ മൂന്നോ നാലോ ബോട്ടില്‍ കുടിച്ചു കഴിഞ്ഞാലാണ് സ്വന്തം തലയെങ്കിലും കറങ്ങുക. ഇതിപ്പോ ഭൂമിയാകെ കറങ്ങുകയാണ്.
