ഈ ജീവിതം എത്ര സുന്ദരമാണ്



ഈ ജീവിതം എത്ര സുന്ദരമാണ്. ഡെഡ് ലൈനുകളും റുട്ടീന്‍ ജോലികളുമാണതിനെയൊരു തടവറയാക്കി മാറ്റുന്നത്. സ്വന്തം മനസ്സിന്റെ ചിന്തകളെ ഒരു കോമ്പ്രമൈസുമില്ലാതെ പിന്തുടരാന്‍ പറ്റുന്നവര്‍ എത്ര ഭാഗ്യവാന്മാര്‍ ആണ്. 
റെസ്പോണ്‍സിബിളിറ്റി എന്നാ വാക്കിനെയൊക്കെ സദാചാരം പോലുള്ള വാക്കുകളുടെ തൊഴുത്തില്‍ കെട്ടേണ്ടതാണ്. സ്വന്തം ജീവിതം ആസ്വദിക്കാന്‍ പറ്റാത്തവര്‍ മറ്റുള്ളവരെ കൂടി ട്രാപ്പില്‍ ആക്കാന്‍ ഉപയോഗിക്കുന്ന ഒരു വാക്ക്. തടവറകള്‍ ആണ് ചുറ്റും. ജോലി, അത്, ഇത്, കോപ്പ്... 
ചുറ്റുമുള്ള ഈ തടവറകള്‍ക്ക് മീതെ നാമോരോരുത്തരും ഓരോ സ്വര്‍ഗ്ഗം വീതം പണിയുക. പറ്റുമെങ്കില്‍ മറ്റുള്ളവര്‍ക്ക് ഫ്രീ എന്‍ട്രിയും നല്‍കുക.

വൈറ്റ് ഹ്യൂമര്‍


‍

"വെറുതെ ഇരുന്നാലോചിച്ചാല്‍ എല്ലാം ശരിയാകുമോ ?"

"അറിയില്ല. അല്ല എന്താണിപ്പോ ശരിയാക്കേണ്ടത്?"

"സ്ട്രെസ്സ് ഇല്ലാതാക്കണം."

"എന്ന്വച്ചാ ?"

"അതായാതുത്തമാ, മനസ്സിന്റെ ഉള്ളില്‍ എല്ലാത്തിനെയും ചുറ്റി വരിഞ്ഞു കെട്ടിയപോലെയുള്ള  ഒരവസ്ഥ."

"ആ കെട്ടങ്ങു മുറിച്ചു കളയണം പിള്ളേച്ചാ... പിന്നല്ലാ !"

"എടൊ അതെങ്ങനെ ആണെന്നാണ്‌ അറിഞ്ഞു കൂടാത്തത് ?"

"ഓഹ് !"

"എന്താ തനിക്കറിയോ?"

"എനിക്കറിയില്ല. പക്ഷെ നമുക്ക് ആലോചിക്കാം."

"ആലോചിച്ചാല്‍ സോള്‍വ് ആകുമോ ?"

"അതറിയില്ല !"

"താന്‍ പോടോ ! "

"പിള്ളേച്ചാ. തുറന്നു പറയുന്നത് കൊണ്ടൊന്നും വിചാരിക്കരുത്."

"ആഹ്..ഇല്ല താന്‍ പറ."

"പിള്ളേച്ചന്‍ ഇപ്പൊ വല്ലാതെ സ്ട്രെസ്സ്ഡാണ്!"

Gomorrah




ഗോട്ഫാതര്‍ പോലെയുള്ള മാഫിയ മൂവികളില്‍ കാല്പനികതയ്ക്ക് വലിയ സ്ഥാനമുണ്ട്. നായകന്മാര്‍ ചെയ്യുനത് പലതും അണ്‍ ലോഫുള്‍ ആക്ടിവിടികള്‍ ആണെങ്കിലും അതിനെ ന്യായീകരിക്കാനോ ഇഗ്നോര്‍ ചെയ്യാനോ നമ്മളെ അത് ചെറുതായെങ്കിലും പ്രേരിപ്പിക്കുന്നു. ഒരിക്കല്‍ പോലും ഡോണ്‍ കോര്‍ലിയോനിയെ വെറും ഒരു കള്ളക്കടത്തുകാരന്‍ ആയോ കൊലപാതകി ആയോ സങ്കല്‍പ്പിക്കുവാന്‍ നമ്മെ ആ മൂവി മേക്കിംഗ് അനുവദിക്കുന്നില്ല. ഇങ്ങനെയുള്ള റൊമാന്റിസൈസെഷനും ഗ്ലോരിഫിക്കെഷനും ഒഴിവാക്കി യഥാര്‍ത്ഥ അധോലോകത്തെ പരിചയപെടുത്തിതരുകയാണ്‌ ഗോമ്മാറാ എന്നാ ഇറ്റാലിയന്‍ സിനിമ.
 
മാഫിയ സംഘത്തില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന ടോട്ടോ എന്ന കൌമാരപ്രായക്കാരന്‍, മാഫിയക്ക് വേണ്ടി ചേരികളില്‍ പണം പിരിവു നടത്തുന്ന ഡോണ്‍ ചീറോ എന്ന മിഡില്‍ മാന്‍, നഗരത്തെ മുഴുവന്‍ തങ്ങളുടെ കണ്ട്രോളില്‍ ആക്കണമെന്ന് ദിവാസ്വപ്നം കണ്ടു നടക്കുന്ന സ്കാര്ഫെസിലെ അല്‍ പാചിനോയുടെ കഥാപാത്രത്തെ ആരാധിക്കുന്ന മാര്‍ക്കൊയും സിറോയും, താന്‍ ജോലി ചെയ്യുന്ന മാഫിയകളാല്‍ ഫണ്ട്‌ ചെയ്യപെടുന്ന കമ്പനിയുടെ എതിരാളികളായ ചൈനീസ് കമ്പനിയുടെ തൊഴിലാളികള്‍ക്ക് രഹസ്യമായി സ്കില്‍ ട്രെയിനിംഗ് കൊടുക്കുന്ന  പാസ്കെലെ എന്ന തുന്നല്‍ക്കാരന്‍, വിഷാംശം ഉള്ള വ്യവസായ ശാലകളില്‍ നിന്നും ഹോസ്പിറ്റലുകളില്‍ നിന്നും  വരുന്ന മാലിന്യങ്ങള്‍ മാഫിയയുടെ സഹായത്തോടെ പരിസ്ഥിതിക്ക് ഹിതകരമല്ലാത്ത വിധം ക്വാറികളിലും, കടം കേറി നില്‍ക്കുന്ന കൃഷിക്കാരുടെ പാടങ്ങളിലും നിക്ഷേപിക്കുവാന്‍ ഒത്താശ ചെയ്തുകൊടുക്കുന്ന ഫ്രാങ്കോ ...ഇവരുടെയൊക്കെ ജീവിതങ്ങളിലൂടെ അധോലോകം എങ്ങനെ ഒപെരെറ്റ് ചെയ്യുന്നു എന്ന് കാണിച്ചു തരുന്നു. 

ഈ കഥയെഴുതിയ സാവിയാനോ എന്നാ എഴുത്തുകാരന്‍ ഇപ്പോള്‍ പോലീസ് പ്രൊട്ടെക്ഷനില്‍ ഒളിവില്‍ കഴിയുകയാണ് എന്നത് തന്നെയാണ് ഈ മൂവി എത്രത്തോളം സത്യസന്ധം ആണ് എന്നതിന് തെളിവ്. ക്ലൈമാക്സ്‌ ഒക്കെ ക്ഒരു പരിധിവരെ പ്രെടിക്ടബിള്‍ അല്ലെ, കുറച്ചു കൂടി ഡ്രാമാറ്റിക് ആക്കാമായിരുന്നില്ലേ, ഇതൊരു സിനിമയല്ലേ എന്നൊക്കെ ഉള്ള ചോദ്യങ്ങള്‍ നമ്മുടെ മനസ്സില്‍ പൊട്ടി മുളക്കുമ്പോള്‍ എന്ഡ് ക്രെഡിറ്റ്സിന് മുന്‍പ് സംവിധായകന്‍ കുറച്ചു കൂടി ഫാക്ട്സ് തരുന്നു. 

മൂന്നു ദിവസം കൂടുമ്പോള്‍ ഇറ്റലിയിലെ നേപ്പിള്‍സ് തെരുവുകളില്‍ ഒരാള്‍ വീതം നമ്മള്‍ ആരാധിക്കുന്ന ഈ അധോലോകങ്ങളാല്‍ വധിക്കപെടുന്നു...ഒരു വര്‍ഷത്തില്‍ 500 ബില്യണിനു മേല്‍ മയക്കു മരുന്ന് കച്ചവടം നടക്കുന്നു നേപ്പിള്‍സ് സിറ്റിയിലെ തെരുവുകളില്‍ മാത്രം..ഈ പണം പിന്നീട് ലീഗല്‍ ആയിട്ടുള്ള മറ്റു പല സദ്‌പ്രവര്‍ത്തികളില്‍ നിക്ഷേപിക്കപെടുന്നു..ഉദാഹരണത്തിന് ഭീകരാക്രമണത്തില്‍ തകര്‍ക്കപെട്ട അമേരിക്കയിലെ ട്വിന്‍ ടവര്‍ പുനര്‍നിര്‍മാണത്തിന് ഒക്കെ ..

 അതായത് ഇത് വരെ ഈ മാഫിയകള്‍ക്ക് സിനിമകളില്‍ കൊടുത്ത ഗ്ലോരിഫിക്കെഷന്‍ തന്നെ ആവശ്യത്തില്‍ കൂടുതലാണെന്നും ഇനി ഈ മൂവിയിലും അത് ചെയ്യേണ്ട  ആവശ്യമിലെന്നും !!!

Blogger പിന്തുണയോടെ.