Dolce Far Niente

by






The Sweetness of doing nothing അഥവാ ഒന്നും ചെയ്യതിരിക്കുന്നതിന്റെ ഒരു സുഖം അതാണ്‌ Dolce Far Niente എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ഥം. ശരിക്കും അങ്ങനെ ഉള്ള ഒരു അവസ്ഥയില്‍ ആണിപ്പോള്‍.  ഒന്നും ചെയ്യുന്നില്ല , ഒരു ചിന്തയും  അലട്ടുന്നില്ല. പരമസുഖം .





എങ്ങനെ പറ്റുന്നു ചങ്ങാതീ എന്നാണ് ചോദ്യമെങ്കില്‍ ഉത്തരം സിമ്പിള്‍ ആണ് . ജാവ പോലെ സിമ്പിള്‍. സുഖകരമല്ലാത്ത എല്ലാ ചിന്തകളെയും പ്രശ്നങ്ങളെയും ഒട്ടും ശ്രദ്ധ കൊടുക്കാതെ മനസിന്റെ ഒരു  ലോക്കറിനുള്ളില്‍ പൂട്ടിയിടുക. എന്നിട്ട് വീണ്ടും സുഖിച്ചു കൊള്‍ക.



 ഒരിക്കല്‍ ആ ചിന്തകള്‍  ലോക്കറിനുള്ളില്‍  നിന്ന് പൊട്ടി തെറിക്കും. അത്ര വരെ എനിക്ക് ഇങ്ങനെ അങ്ങ് സുഖിച്ചു ജീവിച്ചു പോകാം. അങ്ങനെ അങ്ങ് ജീവിച്ചാല്‍ മതിയോ എന്നതാണ് അടുത്ത ചോദ്യം. മതിയോ ?