പൂട്ടിയിടലും തുറന്നുവിടലും
by abhayan payyanur
പതിവ് പോലെ വൈകുന്നേരം അയാള്‍ ബീച്ചില്‍ പോയി കുത്തിയിരുന്നു.
തിരമാലകളുടെ
ബാക്ക്ഗ്രൌണ്ട് മ്യൂസിക്കിന്‍റെ അകമ്പടിയോടെ അന്ന് രാവിലെ മുതല്‍
ചങ്ങലക്കിട്ടിരുന്ന ഓരോ ചിന്തകളെയും പുറത്തു വിടാന്‍ തുടങ്ങി.
ഓരോന്നും
അത്യധികം സന്തോഷത്തോടെ
ഹായ് പറഞ്ഞു പുറത്തു വന്നു. ഒരു കാരണവുമില്ലാതെ
ഇത്രയും സമയം പൂട്ടിയിട്ടതിന്റെ പരിഭവമില്ല
ഒന്നിന്റെയും
മുഖത്തും.
ഇത്രയും നല്ലവരായ ഇവരെ താനെന്തിനാണ് ഇങ്ങനെ പൂട്ടിയിടുന്നത് ?
ഭയം ! ആരോടൊക്കെയോ
എന്തിനോടെക്കെയോ ഉള്ള
ഭയം ..ശരിക്കും പൂട്ടിയിടെണ്ടതിനെയാണ്..
