എന്താ ഇവരൊക്കെ ഇങ്ങനെ ?
by abhayan payyanur
ഇന്നലെ ഞാന്‍ തറവാട് സ്വപ്നം കണ്ടു . തെറ്റി പിരിഞ്ഞു പോയ അമ്മാവന്‍
ഒക്കെ തിരിച്ചു വന്നിരിക്കുന്നു. പഴയ പോലെ ഞാന്‍ അമ്മാവന്റെ റൂമില്‍ പോയി അവിടെ
ഉള്ളതെല്ലാം സേര്‍ച്ച് ചെയ്യുന്നു. ഇതേവരെ ഒന്നും എഴുതാത്ത പല പല സഹകരണ
ബാങ്കുകളുടെയും മാറ്റ് കമ്പനികളുടെയും വകയായിട്ടുള്ള പുതിയ പുതിയ ഡയറികള്‍ അട്ടി
അട്ടിയായി വച്ചിരിക്കുന്നു. പതിവ് പോലെ അമ്മാവാ അമ്മാവാ ഒരു ഡയറി ഞാന്‍ എടുക്കുന്നു എന്ന്
ഞാന്‍ പറയുന്നു ..അതവിടെ വച്ചിട്ട് മോന്‍ വേറെ വല്ല പണിയും നോക്ക് എന്ന്
റിപ്ലയ്യും കിട്ടുന്നു..
എന്താ ഇവരൊക്കെ ഇങ്ങനെ. ഞാന്‍ കഷ്ടപ്പെട്ട് ടൈം ട്രാവല്‍ ചെയ്തിട്ടും ആര്‍ക്കും
ഒരു മാറ്റവുമില്ല ..